Connect with us

Kerala

സ്വര്‍ണക്കടത്ത്: ശിപാര്‍ശക്കായി വിളിച്ചവരെ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്

Published

|

Last Updated

കൊച്ചി |  സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സരിത്തിന്യും സ്വപ്‌നയേയും ന്യായീകരിക്കാന#് വളിച്ചവരെ കസ്റ്റംസ് വിളിച്ചിവരുത്തി ചോദ്യം ചെയ്‌തേക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ മുപ്പതുകിലോ സ്വര്‍ണം പിടിച്ചയുടന്‍ പി ആര്‍ ഒ സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാന്‍ പല മേഖലയിലുള്ളവരും ബന്ധപ്പെട്ടതായാണ് കസ്റ്റംസ് പറയുന്നത്. ഇവര്‍ക്കെല്ലാം പ്രതിളുമായുള്ള ബന്ധം എന്തെന്ന് അറിയുന്നതിനാണ് വിളിച്ചുവരുത്തുക.

മൂന്ന് മാസത്തിനിടെ യു എ ഇ കോണ്‍സുലാര്‍ ജനറലിന്റെ പേരില്‍ വന്ന എട്ട് പാഴ്‌സലുകളാണ് കസ്റ്റംസിന് സംശയം ജനിപ്പിച്ചത്. മിക്ക പാഴ്‌സലുകളും വന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ മേല്‍വിലാസത്തിലായിരുന്നു. ടിഷ്യു പേപ്പര്‍, ടൈല്‍സ്, ഫോട്ടോകോപ്പി മെഷീന്‍ എന്നിവയെന്ന പേരിലായിരുന്നു വന്നത്. പ്രാദേശികമായി കിട്ടുന്ന സാധനങ്ങള്‍ എന്തിനാണ് കയറ്റിയയക്കുന്നതെന്നാണ് ആദ്യം സംശയിച്ചത്.

ജനീവാ കണ്‍വെന്‍ഷന്‍ അനുസരിച്ച് നയതന്ത്ര ബാഗേജുകള്‍ തുറന്നുപരിശോധിക്കാന്‍ ആര്‍ക്കും അധികാരമില്ല. എന്നാല്‍ ഇക്കുറി ടവ്വല്‍ തൂക്കിയിടാനുള്ള കമ്പികള്‍, ഡോര്‍ സ്റ്റോപ്പര്‍, ബാത്ത്‌റൂം ഫിറ്റിങ്‌സ് എന്നപേരില്‍ വന്ന പാഴ്‌സലില്‍ കോണ്‍സുലേറ്റിന്റെ സ്റ്റിക്കര്‍ ഉണ്ടായിരുന്നില്ല. അതായിരുന്നു സംശയം കൂട്ടിയത്. തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ സരത്തിന്റേ ഇടപടാണ് ദുരഹമാന്നും അദ്ദേഹത്തിന്റെ പണമിടപാടുകള്‍ പലതും സംശയമുളവാക്കുന്നതാണെന്നും കസ്റ്റംസ് പറഞ്ഞു.