Connect with us

Kerala

തിരുവനന്തപുരം സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ ടി വകുപ്പിലെ ഉദ്യോഗസ്ഥ

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ ടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്‌ന സുരേഷ്. ഇവർക്കെതിരെ നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം ഐടി വകുപ്പ് സ്വപ്നയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായാണ് വിവരം. കെ എസ് ഐ ടി എൽ നു കീഴിൽ സ്‌പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലൈസൻ ഓഫീസർ ആയിരുന്നു സ്വപ്‌ന. താൽക്കാലിക നിയമനം ആയിരുന്നു ഇവരുടേതന്നെും ഐ ടി വകുപ്പ് അറിയിച്ചു. ഒളിവിൽ പോയ സ്വപ്‌നക്കെതിരെ തിര്ചചിൽ തുടരുകയാണ്.

യു എ ഇ കാൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വർണം കടത്തിയ കേസിലാണ് സ്വപനക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനനത്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് സ്വർണം കണ്ടെത്തിയത്. സ്വപ്‌ന നേരത്തെ യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരുന്നു.

കേസിൽ അറസ്റ്റിലായ യു എ ഇ കോൺസുലേറ്റ് മുൻ പിആർ ഒ സരിത്തും സ്വപ്‌നയും തിരുവനന്തപുരത്തെ കോൺസുലേറ്റുമായി ബന്ധപ്പെട്ട പ്രവർത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോൾ തന്നെ ഇരുവരും ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എയർ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി ഉണ്ടാക്കിയതിലാണ് അന്വേഷണം. കേസിൽ സ്വപ്നയെ പ്രതിചേർക്കും.