Connect with us

National

പോലീസുകാരുടെ കൊലപാതകം: മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ലക്‌നൗ| യു പിയില്‍ ഗുണ്ടാതലവന്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് മൂന്ന് പോലീസുകാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് യു പി സര്‍ക്കാര്‍.

രണ്ട് സബ്ഇന്‍സ്‌പെക്ടറെയും ഒരു കോണ്‍സ്റ്റബിളിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ജോലിയല്‍ കൃത്യവിലോപം കാണിച്ചുവെന്ന് ആരോപിച്ചാണ് സസ്‌പെന്‍ഷനെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സബ്ഇന്‍സ്‌പെക്ടര്‍മാരായ കുന്‍വര്‍പാല്‍, കൃഷ്ണകുമാര്‍ ശര്‍മ, കോണ്‍സ്റ്റബിള്‍ രാജീവ് എന്നിവര്‍ക്കെതിരേ പ്രാഥമിക അന്വേഷണം ആരംഭിച്ചുവെന്നും എസ് എസ് പി ദിനേശ് കുമാര്‍ പറഞ്ഞു. മൂന്ന് പേര്‍ക്കെതിരേയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ ഇവരുടെ പങ്കാളിത്തം തെളിഞ്ഞാല്‍ നടപടി നേരിടേണ്ടി വരുമെന്നും എസ് എസ് പി അറിയിച്ചു.