Connect with us

National

വികാസ് ദുബൈയുടെ തലക്ക് 2.5 ലക്ഷം രൂപ വിലയിട്ട് സര്‍ക്കാര്‍

Published

|

Last Updated

കാണ്‍പൂര്‍| ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ കൊലപ്പെട്ടുത്തിയ ഗുണ്ടാതലവന്‍ വികാസ് ദുബൈയുടെ തലക്ക് 2.5 ലക്ഷം രൂപ വിലയിട്ട് പോലീസ്. വെള്ളിയാഴ്ച നടന്ന ആക്രണത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്.

ആദ്യം ഒരു ലക്ഷം രൂപയായിരുന്നു ഇയാളെല കണ്ടെത്തുന്നവര്‍ക്ക് പോലീസ് പ്രഖ്യാപിച്ച റിവാര്‍ഡ്. പിന്നീട് ഇത് കൂട്ടുകയായിരുന്നു. ദുബൈയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2.50 ലക്ഷം നല്‍കുമെന്ന് യു പി ഡി ജി പി എച്ച് സി അവാസ്തി പറഞ്ഞു.

ഡി എസ് പി ഉള്‍പ്പെടെ എട്ട് പോലീസുകാരെയാണ് പ്രതി കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരേ നിലവില്‍ 60 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഇയാളുടെ ഫോട്ടോ പതിപ്പിച്ചിട്ടുണ്ട്. ഇയാളെ അവസാനമായി കണ്ടത് ഔറിയയിലാണെന്നും ഇവിടെ നിന്ന് രാജസ്ഥാനിലേക്കോ മധ്യപ്രദേശിലേക്കോ ഇയാള്‍ രക്ഷപ്പെട്ടിരിക്കാമെന്നും പോലീസ് പറയുന്നു.