Connect with us

National

ഗല്‍വാന്‍ താഴ്വരയില്‍ സൈന്യത്തെ പിന്‍വലിച്ച് ചൈന

Published

|

Last Updated

ന്യൂഡല്‍ഹി| കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളും ഒരു കിലോമീറ്ററാണ് സൈന്യത്തെ പിന്‍വലിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ആക്രണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ കടുത്ത സംഘര്‍ഷം നിലനില്‍ക്കയാണ് പുതിയ നടപടി.

ഇരുഭാഗത്തെയും സൈനികര്‍ക്കിടയില്‍ ബഫര്‍ സോണ്‍ രൂപവത്കരിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇത് യഥാര്‍ഥ്യവും ശാശ്വതവുമായ പിന്‍വലിക്കലാണോ എന്ന് കാത്തിരക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അനധികൃതമായി നുഴഞ്ഞ് കയറി ചൈനീസ് സൈനികര്‍ താത്കാലിക നിര്‍മിച്ച തടയണ ഇരു കൂട്ടരും പൊളിച്ചുമാറ്റും.

പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്ക് സന്ദര്‍ശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് പിന്‍മാറ്റ നടപടി. ഗല്‍വാന്‍ വാലി സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഇന്ത്യ- ചൈന സൈനിക കമാന്‍ഡര്‍മാര്‍ മൂന്നാംതല ചര്‍ച്ച നടത്തിയിരുന്നു.

Latest