Connect with us

National

കനത്ത മഴ: ഗുജറാത്തിൽ എൻ ഡി ആർ എഫ് സംഘമിറങ്ങി

Published

|

Last Updated

ഗാന്ധിനഗർ| കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി ദേശീയ ദുരന്ത നിവാരണ സേനയെ(എൻ ഡി ആർ എഫ്) നിയോഗിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സൗരാഷ്ട്ര, വടക്ക്, തെക്കൻ ഗുജറാത്ത് എന്നിവിടങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ അഹമ്മദാബാദ് കേന്ദ്രം അറിയിച്ചു.

ഇന്നലെയുണ്ടായ കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടായി. സുരേന്ദ്ര നഗർ ജില്ലയിൽ ഇടിമിന്നലിൽ ഒരു കർഷകൻ മരിച്ചു. ദ്വാരകയിലെ ഖംബാലിയ തഹസിലിൽ 434 മില്ലിമീറ്റർ മഴ പെയ്തു. വൈകീട്ട് ആറിനും എട്ടിനും ഇടയിൽ മാത്രം 292 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

സൗരാഷ്ട്ര മേഖലയിലെ പോർബന്തർ, ഗിർ സോംനാഥ്, ജുനഗഢ്, അമ്രേലി ജില്ലകളിലും തെക്കൻ ഗുജറാത്തിലെ വൽസാദ്, നവസാരി ജില്ലകളിലും കനത്ത മഴ പെയ്തു.