Connect with us

Kerala

തിരുവനന്തപുരത്ത് വാഹനാപകടം; രണ്ടു പേര്‍ മരിച്ചു

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോരണി സ്വദേശികളായ വിഷ്ണു, സരുണ്‍ എന്നിവരാണ് മംഗലപുരം ചെമ്പകമംഗലത്തുണ്ടായ അപകടത്തില്‍ മരിച്ചത്.
ആറ്റിങ്ങല്‍ തിരുവനന്തപുരം ദേശീയ പാതയില്‍ ഞായറാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് ഒരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Latest