കണ്ണൂരിന്റെ ഏറ്റവും വലിയ വെഡ്ഡിംഗ് മാൾ മട്ടന്നൂരിൽ; ഉദ്ഘാടനം നാളെ

Posted on: July 5, 2020 4:41 pm | Last updated: July 5, 2020 at 4:42 pm


കണ്ണൂർ | ആധുനിക കേരളത്തിന്റെ മുന്നേറ്റങ്ങൾക്കൊത്ത് അതിവേഗം വളർന്ന കൊണ്ടിരിക്കുന്ന മട്ടന്നൂരിന്റെ മണ്ണിൽ സമ്പൂർണ വസ്ത്ര ഷോപ്പിംഗിന്റെ പൂരമൊരുക്കാൻ ഹാപ്പി വെഡ്ഡിംഗ് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.

ഏറ്റവും പുതിയ ട്രെൻഡുകളിലും ഗുണമേന്മയിലും വസ്ത്രങ്ങൾ ഉപഭോക്താക്കളിലെത്തിച്ച് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുമായിട്ടാണ് ഹാപ്പി വെഡ്ഡിംഗ് ഇനി മട്ടന്നൂരിന്റെയും ഫാഷൻ സ്പന്ദനമാകാൻ വരുന്നത്.

ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കും. അനിത വേണു (ചെയർപേഴ്‌സൻ, മട്ടന്നൂർ നഗരസഭ), പി പുരുഷോത്തമൻ (വൈസ് ചെയർമാൻ, മട്ടന്നൂർ നഗരസഭ) എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ആദ്യ വിൽപ്പന സ്വീകരിക്കുന്നത് നാസർ എം സി (എം ഡി ഷാർജ ടവർ).
വിലക്കുറവ്, സെലക്‌ഷൻ, സർവീസ്, ക്വാളിറ്റി എന്നിവയാണ് മറ്റുള്ളവരിൽ നിന്ന് ഹാപ്പി വെഡ്ഡിംഗിനെ വ്യത്യസ്തമാക്കുന്നതെന്ന് മാനേജിംഗ് പാർട്ട്ണർ കെ പി സുബൈർ അറിയിച്ചു.