Connect with us

Kerala

ജോസ് വിഷയത്തില്‍ സിപിഐ-സിപിഎം പോര് കനക്കുന്നു

Published

|

Last Updated

തിരുവനന്തപുരം |കേരള കോണ്‍ഗ്രസിന്റെ ജോസ് കെ മാണി പക്ഷത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തെ ചൊല്ലി സിപിഎം-സിപിഐ പോര് രൂക്ഷമാകുന്നു. ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കുന്നത് മധ്യതിരുവതാംകൂറില്‍ പ്രത്യേകിച്ച് കോട്ടയത്ത്ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് സിപിഎം ഇപ്പോള്‍ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത് വേണം കരുതാന്‍. അതേ സമയം ജോസിന്റെ വരവിനെ ശക്തമായി എതിര്‍ക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വരുന്നവരേയും പോകുന്നവരേയും കൂടെക്കൂട്ടിയല്ല എല്‍ഡിഎഫ് ശക്തിപ്പെടുത്തേണ്ടതെന്നാണ് കാനത്തിന്റെ നിലപാട്.

ജയരാജനും എളമരവും ജോസിന്റെ പാര്‍ട്ടിയുടെ ശക്തി അളക്കുമ്പോള്‍ നിസ്സാരവത്കരിക്കുക മാത്രമല്ല കിട്ടുന്ന അവസരത്തിലെല്ലാം പരിഹസിക്കാനും കാനം മടിക്കുന്നില്ല. ഇത് സാമൂഹിക അകലം പാലിക്കേണ്ട കാലമാണ് എന്ന് കാനം ഇന്ന് മുനവെച്ച് പറഞ്ഞത് ജോസിനെ ലക്ഷ്യമിട്ട് തന്നെയാണ്. ജോസ് വിഷയത്തില്‍ ഒരു തുറന്ന പോരിന് തന്നെയാണ് കാനം ഒരുങ്ങുന്നത്. സംസ്ഥാനത്ത് തുടര്‍ ഭരണത്തിന് സാധ്യതകളുണ്ടെന്നും അതിന് തുരങ്കം വെക്കരുതെന്നും കാനം പറഞ്ഞതില്‍ അത്തരമൊരു സൂചനയുണ്ട്. അതേ സമയം ഈ വിഷയത്തില്‍ എല്‍ഡിഎഫില്‍ യാതൊരു തര്‍ക്കവുമില്ലെന്നാണ് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ജോസ് പക്ഷം നിലപാട് വ്യക്തമാക്കാതെ മുന്നണി പ്രവേശം സംബന്ധിച്ച് തീരുമാനമില്ല. ഇതും സംബന്ധിച്ച് സിപിഎമ്മോ ഇടതുമുന്നണിയോ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അതേ സമയം ജോസിന്റെ മുന്നണി പ്രവേശം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.