Ongoing News
രാജ്യത്ത് കൊവിഡ് രൂക്ഷമായി പെരുകുന്നു; രോഗം സ്ഥിരീകരിച്ചത് 6,74,312 പേര്‍ക്ക്

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കണക്കുകളില്‍ ആശങ്കാജനകമായ വര്‍ധന. 6,74,312 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 19,288 പേര്‍ മരിച്ചു. 4,09,131 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഉള്ളതില്‍ വച്ച് ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയാണിത്. 24 മണിക്കൂറിനിടെ 613 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 2,00,064 ആണ് നിലവില്‍ രോഗബാധിതര്‍. 8,671 പേരുടെ ജീവന്‍ പൊലിഞ്ഞു. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 1,07,001 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചപ്പോള്‍ 1,450 പേര്‍ മരിച്ചു.
ഡല്‍ഹി (97,200- 3,004), ഗുജറാത്ത് (35,398- 1,926), യു പി (26,554- 773), തെലങ്കാന (22,312- 288), കര്‍ണാടക (21,549- 335), പശ്ചിമ ബംഗാള്‍- 21,231- 736), രാജസ്ഥാന്‍ (19,756- 453), ആന്ധ്ര പ്രദേശ് (17,699- 218) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.