Saudi Arabia
സഊദിയില്‍ വംശനാശഭീഷണി നേരിടുന്ന 124 മൃഗങ്ങള്‍ ഇനി റിസര്‍വിലേക്ക്
പദ്ധതിയുടെ ഭാഗമായി 100 റിം ഗസലുകള്‍, 10 ഇഡ്മി ഗസലുകള്‍, 14 അറേബ്യന്‍ ഒറിക്‌സ് എന്നിവയെയെയാണ് പുതുതായി റിസര്‍വ്വിലെത്തിച്ചത്
റിയാദ് | ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല റോയല്‍ റിസര്‍വ് ഡെവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് തദ്ദേശീയ വന്യജീവികളെ പുനഃസ്ഥാപിക്കുന്നതിനും ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വംശനാശഭീഷണി നേരിടുന്ന 124 മൃഗങ്ങളെ റിസര്‍വിലേക്ക് വിട്ടയച്ചു.
തദ്ദേശീയ ജീവികളെ പുനഃസ്ഥാപിക്കുക, ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക, രാജ്യത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലുടനീളം ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി 100 റിം ഗസലുകള്‍, 10 ഇഡ്മി ഗസലുകള്‍, 14 അറേബ്യന്‍ ഒറിക്‌സ് എന്നിവയെയെയാണ് പുതുതായി റിസര്‍വ്വിലെത്തിച്ചത്
വംശനാശഭീഷണി നേരിടുന്ന ജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനും പാരിസ്ഥിതിക സ്ഥിരതയെ പിന്തുണയ്ക്കുന്നതിനുമുള്ള കേന്ദ്രത്തിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഖുര്‍ബാന്‍ പറഞ്ഞു
സഊദി അറേബ്യയുടെ വന്യജീവി പുനരുദ്ധാരണ ശ്രമങ്ങളില്‍ 2025-ല്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വില്‍ വംശനാശഭീഷണി നേരിടുന്ന റെഡ്-നെക്ക്ഡ് ഒട്ടകപ്പക്ഷിയെ എത്തിച്ചിരുന്നു. ആരോഗ്യകരമായ ആവാസവ്യവസ്ഥകളെയും സുസ്ഥിര പരിസ്ഥിതികളെയും ലക്ഷ്യമിടുന്ന സഊദി ഗ്രീന്‍ ഇനിഷ്യേറ്റീവ്, വിഷന്‍ 2030 എന്നിവയുടെ ലക്ഷ്യങ്ങള്‍ക്ക് മികച്ച സംഭാവനയാണ് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ്‌നല്‍കിവരുന്നത്



