Connect with us

Kerala

മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്നും എഇഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

Published

|

Last Updated

പാലക്കാട്  | മലമ്പുഴയില്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. എഇഒയുടെ റിപ്പോര്‍ട്ടിന്മേല്‍ വിദ്യാഭ്യാസ വകുപ്പാണ് നടപടി സ്വീകരിച്ചത്. സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്നും എഇഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് സ്‌കൂളിലെ പ്രധാനാധ്യാപിക,ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കും വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയച്ചു.

ഡിസംബര്‍ 18 ന് സ്‌കൂള്‍ അധികൃതര്‍ സംഭവം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കുന്നതില്‍ വീഴ്ച പറ്റി. പരാതി നല്‍കാനും വൈകി. ജനുവരി 3നാണ് വിദ്യാഭ്യാസ വകുപ്പിന് സ്‌കൂള്‍ പരാതി നല്‍കുന്നത്. ഇതിന് മുന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് സ്‌കൂളില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് എഇഒ റിപ്പോര്‍ട്ട്.

അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെ രാജി എഴുതി വാങ്ങുകയാണ് ഉണ്ടായതെന്നും രക്ഷിതാക്കളുടെ നിസ്സഹകരണവും വിഷയത്തില്‍ പ്രശ്‌നമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ഥി സഹപാഠിയോട് പീഡനം വിവരം പറഞ്ഞപ്പോഴാണ് നവംബര്‍ 29ന് നടന്ന ക്രൂര പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. .