Connect with us

Covid19

കൊവിഡ്: സഊദിയില്‍ 56 മരണം, 4,128 പേര്‍ക്ക് കൂടി പോസിറ്റീവ്

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ്- 19 ബാധിച്ച് 56 പേര്‍ കൂടി മരിച്ചു. 4,128 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം എണ്ണം 205,929 ആയി.

രോഗബാധിതരില്‍ 143,256 പേര്‍ക്ക് ഭേദമായിട്ടുണ്ട്. നിലവില്‍ 60,815 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 2,295 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു ,

ശനിയാഴ്ച റിയാദ് (26), ജിദ്ദ (14), അല്‍ ഹുഫൂഫ് (5), ബുറൈദ (3), അറാര്‍ (2), ത്വാഇഫ്, അബഹ, ഉനൈസ, ജിസാന്‍, സകാക, ഹുത്ത സുദൈര്‍ ഒന്നുവീതം; എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. റിയാദ് (360), ദമാം (315), അല്‍ ഹുഫൂഫ് (217), അല്‍ ഖത്വീഫ് (214), മക്ക (212), ത്വാഇഫ് (204), ഖമീസ് മുശൈത് (201), അല്‍ മുബറസ് (175), ജിദ്ദ (169), അല്‍ ഖോബാര്‍ (151), മദീന (142), ദഹ്‌റാന്‍ (140), അബഹ (125), അല്‍ ഖര്‍ജ് (107), ബീഷ (104), നജ്‌റാന്‍ 90, ബുറൈദ (71), ഹഫര്‍ അല്‍ ബാത്വിന്‍ (67), അഹദ് റുഫൈദ (61), അല്‍ ഉയൂന്‍ (46) എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്.