മലപ്പുറത്ത് ക്വാറൻറീൻ ലംഘിച്ച രണ്ട് യുവാക്കൾക്ക് കൊവിഡ്; സമ്പർക്കപ്പട്ടിക വിപുലം

Posted on: July 4, 2020 3:20 pm | Last updated: July 4, 2020 at 9:33 pm

മലപ്പുറം | ജില്ലയിൽ ക്വാറൻറീൻ ലംഘിച്ച രണ്ട് യുവാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ നിരവധിപേരുമായി സന്പർക്കം പുലർത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ചീക്കോട്, ഊർങ്ങാട്ടിരി സ്വദേശികളായ രണ്ട് പേരാണ് ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ച് പൊതുജനങ്ങളുമായി സമ്പർക്കം പുലരർത്തിയത്.

ചീക്കോട് സ്വദേശിക്ക് നിരവധി പേരുമായി സമ്പർക്കമുണ്ടായതാണ് വിവരം. കഴിഞ്ഞ മാസം 18ന് ജമ്മിവിൽ നിന്നെത്തിയ യുവാവ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ നിരവധി കടകളിലടക്കം പോയതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.

ഈ മാസം ഒന്നിന് രോഗം സ്ഥിരീകരിച്ച ഊർങ്ങാട്ടിരി സ്വദേശിയും നിർദേശങ്ങൾ ലംഘിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഇരുവർക്കുമെതിരെ അരീക്കോട് പോലീസ് കേസെടുത്തിട്ടുണ്ട്.