Connect with us

National

ലഡാക്ക് സന്ദര്‍ശനം: മോദിക്ക് പ്രശംസയുമായി അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി| ലഡാക്ക് സന്ദര്‍ശനത്തില്‍ മോദിയെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശച്ചതിനെയും സൈനികരെ അഭിസംബോധന ചെയ്തതിനെയും പ്രശംസിച്ച അമിത് ഷാ ലഡാക്കില്‍ പ്രധാനമന്ത്രി സൈനികരെ മുന്നില്‍ നിന്ന് നയിക്കുന്നുവെന്നും പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം സൈനികര്‍ക്ക് തീര്‍ച്ചയായും ധൈര്യം പകരുമെന്ന് ഷാ കൂട്ടിചേര്‍ത്തു. ഗല്‍വാന്‍ വാലിയില്‍ ജൂണ്‍ 20ന് നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്.

ഡിഫന്‍സ് സ്റ്റാഫ് മേധാവി ബിപിന്‍ റാവത്തിനൊപ്പം ഇന്നാണ് മോദി ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.

Latest