Connect with us

Covid19

പൊന്നാനിയില്‍ നിന്നും ആശ്വാസ വാര്‍ത്ത; രണ്ട് ആശുപത്രികളിലെ 431 പേരില്‍ 339 പേരുടേയും ഫലം നെഗറ്റീവ്

Published

|

Last Updated

പൊന്നാനി |  കൊവിഡ് സമ്പര്‍ക്കത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പൊന്നാനിയില്‍ നിന്നും ആശ്വാസ വാര്‍ത്ത. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ രണ്ട് സ്വാകാര്യ ആശുപത്രികളിലെ 431 ജീവനക്കാരില്‍ നടത്തിയ പരിശോധനയില്‍ 339 പേരുടേയും ഫലം നെഗറ്റീവായി. പൊന്നാനി താലൂക്കിലെ, ശുകപുരം ആശുപത്രിയിലെ 200 ജീവനക്കാരുടേയും എടപ്പാള്‍ ആശുപത്രിയിലെ 139 പരിശോധന ഫലവുമാണ് നെഗറ്റീവായത്.

ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും അടക്കം 600 ഓളം പേരാണ് എടപ്പാളിലെ ആശുപത്രിയിലുള്ളത്. ഇവിടെ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരും ആശുപത്രി വിട്ട് പോകാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരികരിച്ച ഡോക്ടര്‍മാരുമായി ബന്ധപെട്ട 2000 ത്തോളം ആളുകളുടെ ടെസ്റ്റ് അടുത്ത ദിവസങ്ങളിലായി നടക്കും. നവജാത ശിശുക്കളും പ്രായമായവരും ആശുപത്രിയില്‍ തന്നെ തങ്ങുന്നതിനാലാണ് പരിശോധന ഇവിടെ നിന്നും തുടങ്ങിയത്.