Connect with us

National

അതിര്‍ത്തി സംഘര്‍ഷത്തിനിടെ, 38900 കോടിയുടെ പ്രതിരോധ ഇടപാടിന് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി | റഷ്യന്‍ പോര്‍ വിമാനങ്ങളും തദ്ദേശീയ മിസൈല്‍ സംവിധാനങ്ങളും റഡാറുകളും ഉള്‍പ്പെടെ 38900 കോടി രൂപയുടെ ആയുധ ഇടപാടിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലി(ഡി എ സി)ന്റെ അനുമതി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

18148 കോടി ചെലവില്‍ 33 പുതിയ പോര്‍വിമാനങ്ങളും 248 ആസ്ട്ര ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈലുകളും പെടുന്നു. പോര്‍ വിമാനങ്ങളില്‍ 12 സു- 30എം കെ ഐകളും 21 മിഗ്- 29കളും പെടുന്നു. മാത്രമല്ല, 59 മിഗ്- 29കള്‍ പരിഷ്‌കരിക്കുകയും ചെയ്യും.

മിഗ്- 29 പരിഷ്‌കരിക്കുകയും വാങ്ങുകയും ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്. 7418 കോടി രൂപയാണ് ഇതിന്റെ ചെലവ്. എച്ച് എ എല്ലില്‍ നിന്നാണ് സു- 30 എം കെ ഐ വിമാനങ്ങള്‍ വാങ്ങുക. ഇതിന് 10730 കോടി രൂപ ചെലവഴിക്കും. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്ത അവസരത്തിലാണ് ഇത്.

Latest