International
ചൈനീസ് ആപ്പ് നിരോധം: ഇന്ത്യയെ പ്രശംസിച്ച് നിക്കി ഹാലി

വാഷിംഗ്ടൺ | ചൈനീസ് ആക്രമണത്തിന് പ്രതികാരമായി ജനപ്രിയ ആപ്ലിക്കേഷനായ ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച ഇന്ത്യൻ സർക്കാറിനെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭാ മുൻ അംബാസഡർ നിക്കി ഹാലി. ചൈനീസ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിൽ വളരെ സന്തോഷമുണ്ട്. ചൈനക്കെതിരായ ആക്രമണത്തിൽ നിന്ന് ഇന്ത്യ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതിനുള്ള ഏറ്റവും നല്ല തെളിവാണിത്. ഹാലി പറഞ്ഞു.
ആപ്പ് നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ച് യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ നേരത്തേ രംഗത്തെത്തിയിരുന്നു. ഇത് ഇന്ത്യയുടെ സമഗ്രതയും ദേശീയ സുരക്ഷയും വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----