സഊദിയില്‍ 49 കൊവിഡ് മരണം കൂടി; 3402 പേര്‍ക്ക് രോഗബാധ

Posted on: July 1, 2020 10:28 pm | Last updated: July 1, 2020 at 10:28 pm

ദമാം | സഊദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് 49 പേര്‍ കൂടി മരിച്ചു. പുതുതായി 3,402 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 194,225 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

132,760 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 59,767 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,272 പേരുടെ നില ഗുരുതരമായി തുടരുകയാണ്. റിയാദ് (15), ജിദ്ദ (9), മക്ക, ത്വാഇഫ്, ബുറൈദ 4 വീതം, ഹഫര്‍ അല്‍ബാത്തിന്‍ (3), അല്‍ ഹുഫൂഫ് (2), മദീന, ദമാം, വാദി അല്‍ ദവാസിര്‍, ബിഷ, ജിസാന്‍, അറാര്‍, സകാക, ദുര്‍മ എന്നിവിടങ്ങളില്‍ ഒന്നുവീതം; എന്നിങ്ങനെയാണ് മരണകണക്ക്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,698 ആയി.

റിയാദ് 401, ദമാം 283, ഹുഫൂഫ് 229, മക്ക 198, അല്‍ ഖത്വീഫ് 173, ത്വാഇഫ്, ജിദ്ദ 172 വീതം, മുബറസ് 160 എന്നിവിടങ്ങളിലാണ് ഇരുപത്തിനാല് മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത്.