Connect with us

International

ഇറാനില്‍ ക്ലിനിക്കില്‍ വാതകം ചോര്‍ന്ന് സ്‌ഫോടനം: 19 മരണം

Published

|

Last Updated

ടെഹ്‌റാന്‍ |  ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ക്ലിനിക്കില്‍ വാതകം ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ 19 മരണം. നിരവധി പേര്‍ക്ക് പരുക്ക്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ടെഹ്‌റാനിലെ സീന അഥര്‍ ക്ലിനിക്കിലാണ് ഇന്നലെ സ്‌ഫോടനമുണ്ടായത്. രോഗികളോ അവരുടെ ഒപ്പമുണ്ടായിരുന്നവരോ ആണ് മരിച്ചവരിലേറെയുമെന്ന് ടെഹ്റാന്‍ അഗ്‌നിശമന വകുപ്പ് വക്താവ് ജലാല്‍ മാലേക്കി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

അഗ്നിശമന നടത്തിയ മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനത്തിന് ഒടുവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.