Connect with us

Kerala

വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ അപകടം; ഗതാഗതം പുനസ്ഥാപിച്ചു

Published

|

Last Updated

മലപ്പുറം |  ദേശീയപതായില്‍ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. വാതകവുമായി പോകുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. ഇതേ തുടര്‍ന്ന് തൃശ്ശൂര്‍ – കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടുകയായിരുന്നു.

ബൈപ്പാസ് വഴി വാഹനം തിരിച്ചു വിട്ടാണ് ഗതാഗത സ്തംഭനം ഒഴിവാക്കിയത്. ഇന്ന് രാവിലെ ആറ് മണിയോടെ ഐ ഒ സി ഉദ്യോഗസ്ഥരുടെ നേതൃത്യത്തില്‍ അപകടത്തില്‍ പെട്ട ടാങ്കറില്‍ നിന്ന് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
പോലീസും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രദേശത്തേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest