Connect with us

Kerala

ബ്ലാക്ക് മെയില്‍ കേസ്: നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകാന്‍ പ്രതികള്‍ പദ്ധതിയിട്ടു

Published

|

Last Updated

കൊച്ചി | ബ്ലാക്ക് മെയില്‍ കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ പ്രതികള്‍ നടി ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. നടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതികള്‍ ഈ നീക്കത്തില്‍നിന്നും പിന്‍മാറിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഐ ജി വിജയ് സാക്കറെ പറഞ്ഞു.

ഷംനയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ആദ്യത്തെ ശ്രമം. ഇത് പരാജയപ്പെട്ടപ്പോള്‍ ആണ് തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടത്. കൂടുതല്‍ താരങ്ങളെ കെണിയില്‍പ്പെടുത്താനും പ്രതികള്‍ ശ്രമിച്ചിരുന്നതായും ഐജി വ്യക്തമാക്കി. അതേസമയം ബ്ലാക്ക് മെയില്‍ കേസില്‍ ഷംനയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പോലീസ് ഹൈദാരാബാദില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്ന ഷംനയുടെ മൊഴിയെടുത്തത്.

അതേ സമയം ഷംന കാസിം കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് നടന്‍ ടിനി ടോം പറഞ്ഞു. പ്രതികളുമായി ബന്ധമുണ്ടെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈയാഴ്ച നടക്കുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം വ്യാജപ്രചാരണത്തിനെതിരെ പോലീസിന് പരാതി നല്‍കുന്ന കാര്യം തീരുമാനിക്കുമെന്നും ടിനി ടോം വ്യക്തമാക്കി.

---- facebook comment plugin here -----

Latest