Connect with us

National

തര്‍ക്കപ്രദേശത്ത് ഭൂപടം സ്ഥാപിച്ച് ചൈന

Published

|

Last Updated

ന്യൂഡല്‍ഹി| തര്‍ക്കപ്രദേശത്ത് അവകാശ വാദമുന്നയിച്ച് ചൈനീസ് സൈന്യം ലഡാക്കിലെ പാംഗോഗ് തടാകത്തിലെ അതിര്‍ത്തി പോയിന്റ് മേഖലയില്‍ വലിയ രീതിയില്‍ മന്ദാരന്‍ അടയാളവും ചൈനയുടെ ഭൂപടവും സ്ഥാപിച്ചു.

ഏകദേശം 81 മീറ്റര്‍ നീളത്തിലും 25 മീറ്റര്‍ വീതിയിലുമായി അതിര്‍ത്തി പോയിന്റ് നാലും അഞ്ചിനും ഇടയിലായാണ് ഈ ലിഖിതങ്ങള്‍ സ്ഥാപിച്ചത്. ഇമേജറി ഉപഗ്രഹങ്ങള്‍ കടന്ന് പോകുന്നതിലൂടെ ഇത് വ്യക്തമാണ്. ചൈനയെ വരച്ചുകാട്ടുന്ന തരത്തിലുള്ള ഒരു ചിത്രം ഈയാഴ്ച ചൈനീസ് കമാന്‍ഡറായ വാംഗ് ഹെംയ്ജിംഗിന്റെ നേതൃത്വത്തിലുള്ള സേന ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്നു.

ഈ പ്രദേശത്തുള്ള അതിര്‍ത്തി പോയിന്റുകള്‍ സൂചിപ്പിക്കുന്നത് പാംഗോംഗ് തടാകത്തിന്റെ തീരത്തേക്ക് വ്യാപ്പിക്കുന്ന പര്‍വത ശിഖിരങ്ങളെയാണ്. അതിര്‍ത്തി പോയിന്റെ ഒന്ന് മുതല്‍ എട്ട് വരെ പെട്രോളിംഗ് നടത്താമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. എന്നാല്‍ എട്ട് മുതല്‍ നാല് വരെ പെട്രോളിംഗ് നടത്താമെന്നാണ് ചൈന കരുതുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം അതിര്‍ത്തി പോയിന്റ് നാലാണ് ഇപ്പോള്‍ അതിര്‍ത്തിയായി നിര്‍ണയിക്കുന്നത്.

പോയിന്റ് നാല് വരെ സേനയെ വിന്യസിച്ചിരിക്കുന്ന ചൈനീസ് സൈന്യം എട്ട് വരെ ഇന്ത്യന്‍ സൈന്യത്തെ പെട്രോളിംഗ് നടത്താന്‍ അനുവദിക്കുന്നില്ല. മെയില്‍ ഇന്ത്യന്‍ സേനയെ പെട്രോളിംഗ് നടത്താന്‍ ചൈനീസ് സൈന്യം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരുക്കേറ്റിരുന്നു.