രാജ്യത്ത് ഇന്ന് ഇന്ധന വില കൂട്ടിയില്ല

Posted on: June 30, 2020 8:57 am | Last updated: June 30, 2020 at 8:57 am

ന്യൂഡല്‍ഹി |  നിരന്തരം ഇന്ധന വില വര്‍ധിപ്പിച്ച് രാജ്യത്തെ ജനങ്ങളെ ദുരിതത്തിലെത്തിച്ച എണ്ണക്കമ്പനികള്‍ ഇന്ന് വില കൂട്ടിയില്ല. കഴിഞ്ഞ ദിവസമുള്ള ലിറ്റര്‍ പെട്രോളിന് 80.43 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 81.43 രൂപയുമാണ് രാജ്യത്തും ഇന്നും വില.

തുടര്‍ച്ചയായ 21 ദിവസത്തെ വില വര്‍ധനക്ക് ശേഷം ഞായറാഴ്ച ഇന്ധന വില കൂട്ടിയിരുന്നില്ല. എന്നാല്‍, തിങ്കളാഴ്ച പെട്രോളിയം കമ്പനികള്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. രാജ്യത്തെ ജനങ്ങളും പ്രതിപക്ഷ കക്ഷികളും പ്രതിഷേധിക്കുമ്പോഴും ഭരണകൂടത്തിന്റെ മൗനാനുവാദത്തില്‍ എണ്ണക്കമ്പികള്‍ വില കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അന്താരാഷ്ട്ര രംഗത്ത് ക്രൂഡ്ഓയില്‍ വില കുത്തനെ ഇടിയുമ്പോഴായിരുന്നു ഇന്ത്യയിലെ ഈ വില വര്‍ധനവ്.