ലോകത്തെ കൊവിഡ് മരണം അഞ്ച് ലക്ഷവും കടന്ന് മുന്നോട്ട്

Posted on: June 30, 2020 8:38 am | Last updated: June 30, 2020 at 10:39 am

ന്യൂയോര്‍ക്ക് | ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതം സമ്മാനിച്ച് ലോകത്ത് കുതിക്കുന്നു. നിലവില്‍ 1,04,08,433 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,08,078 ആയി. 56,64,407 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയത്.
അമേരിക്കയില്‍ 26,81,811 പേര്‍ക്കും, ബ്രസീലില്‍ 13,70,488 പേര്‍ക്കും , റഷ്യയില്‍ 6,41,156 പേര്‍ക്കും ഇതിനകം രോഗം സ്ഥിരീകരിച്ചു. ഈ രാജ്യങ്ങളില്‍ യഥാക്രമം 1,28,783, 58,385, 9,166 എന്നിങ്ങനെയാണ് മരണങ്ങള്‍. രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് ഇന്ത്യയാണ്. ബ്രിട്ടനില്‍ 43,575, സ്‌പെയിനില്‍ 28,346, പെറുവില്‍ 9,504 പേരും ഇതിനകം മരണപ്പെട്ടു. മെക്‌സിക്കോയിലും പാക്കിസ്ഥാനിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മെക്‌സിക്കോയില്‍ 2,20,657 പേര്‍ക്കും, പാക്കിസ്ഥാനില്‍ 2,06,512 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.