ക്യാന്‍സര്‍ മുക്തനായി കോടിയേരി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു

Posted on: June 29, 2020 9:47 am | Last updated: June 29, 2020 at 9:47 am

തിരുവനന്തപുരം |  കഴിഞ്ഞ ഏതാനും മാസങ്ങളായി ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ദൈനംദിന പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നു. ക്യാനസറിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതായും പൂര്‍ണ ആരോഗ്യവാനായി പൊതുരംഗത്തേക്ക് എത്തുമെന്നും കോടിയേരി ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ക്യാന്‍സറിനെ അതിജീവിക്കാന്‍ മാനസികമായ കരുത്ത് പ്രധാനപ്പെട്ടതാണെന്നും ചികിത്സാ സമയത്ത് ഒന്നിനേയും ഭയക്കരുതെന്നും കോടിയേരി പറഞ്ഞു. മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ ഉടന്‍ സജീവമാകും. രോഗം പൂര്‍ണമായി ഭേദമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സാ സമയത്ത് അനുഭവസ്ഥരുടെ പാഠങ്ങളും സഹായകമായി. പാര്‍ട്ടി നേതാക്കള്‍ തനിക്ക് ചികിത്സാകാലത്ത് പൂര്‍ണ പിന്തുണ നല്‍കി. അര്‍ബുദം ബാധിച്ചാല്‍ നിരവധി പ്രയാസങ്ങളുണ്ടാകും. പക്ഷേ ഒന്നിലും ഭയപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫില്‍ ഇപ്പോള്‍ നടക്കുന്നത് ചക്കളത്തിപ്പോരാണ്. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ നിലനില്‍ക്കുന്നത് ആശയപരമായ തര്‍ക്കമല്ല. കേരള കോണ്‍ഗ്രസുമായി ഇപ്പോള്‍ യാതൊരു വിധ ചര്‍ച്ച്ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.