Connect with us

National

യു പിയില്‍ പത്ത്, 12 ക്ലാസുകളിലായി ഹിന്ദി പരീക്ഷയില്‍ തോറ്റത് എട്ട് ലക്ഷം വിദ്യാര്‍ഥികള്‍

Published

|

Last Updated

ലഖ്‌നോ |  ഉത്തര്‍പ്രദേശിലെ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാഫലത്തില്‍ മാതൃഭാഷയായ ഹിന്ദിയില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വി. പത്താം ക്ലാസില്‍ 5.28 ലക്ഷം, 12-ാംക്ലാസില്‍ 2.39 ലക്ഷം അടക്കം എട്ട് ലക്ഷം വിദ്യാര്‍ഥികളാണ് ഹിന്ദിയില്‍ തോറ്റത്.
55 ലക്ഷം വിദ്യാര്‍ഥികളായിരുന്നു യു പിയില്‍ ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം യു പിയില്‍ ഹിന്ദി പരീക്ഷയില്‍ പരാജയപ്പെട്ടത് പത്ത് ലക്ഷം വിദ്യാര്‍ഥികള്‍ ആയിരുന്നു.

ഹിന്ദി ഭാഷക്കായി വലിയ പ്രോത്സാഹനങ്ങള്‍ നല്‍കുന്ന ഒരു സംസ്ഥാനമാണ് യോഗി ആദിത്യാനാഥിന്റ ഉത്തര്‍പ്രദേശ്. ഇവിടെ ഇത്രയും വിദ്യാര്‍ഥികള്‍ മാതൃഭാഷയില്‍ പത്ത്, 12 ക്ലാസുകളില്‍ പരാജയപ്പെട്ടത് സര്‍ക്കാറിനും വിദ്യാഭ്യാസ വകുപ്പിനും നാണക്കേടായിരിക്കുകയാണ്.