Connect with us

Gulf

സഊദിയില്‍ 3,989 പേര്‍ക്ക് കൂടി കൊവിഡ്

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ 3,989 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. നിലവില്‍ 56,187 പേരാണ് രോഗം ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,277 പേരുടെ നില ഗുരുതരമാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 40 പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 1,551 ആയി.

ഞായറാഴ്ച റിയാദ് (30), ജിദ്ദ (3), അറാര്‍ (2), മക്ക, മദീന, അല്‍ ഖത്വീഫ്, ഖമീസ് അല്‍ മുശൈത്, അല്‍ മജാരിദ ഒന്നുവീതം എന്നിങ്ങനെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 182,493 ആളുകള്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇവരില്‍ 124,755 പേര്‍ കോവിഡ് മുക്തി നേടിയിട്ടുണ്ട്. രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ജിദ്ദ (475), മക്ക (407), റിയാദ് (238) എന്നീ നഗരങ്ങളിലാണ്. രോഗ ബാധിതരെ കണ്ടെത്തുന്നതിനായി 1,546,037 പി സി ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അല്‍ ഹുഫൂഫ് 487, റിയാദ് 389, ദമാം 320, മക്ക 310, ത്വായിഫ് 275, മദീന 186, അല്‍ മുബറസ് 183, ഖമീസ് അല്‍ മുശൈത് 171, അല്‍ ഖത്തീഫ് 151, അബഹ 120, ഹഫര്‍ അല്‍ ബാത്തിന്‍ 104 തുടങ്ങിയ സ്ഥലങ്ങളിലാണ് ഞായറാഴ്ച ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.