Connect with us

National

ഓണ്‍ലൈന്‍ മദ്യം: തട്ടിപ്പില്‍ കുടുങ്ങി മന്‍മോഹന്‍ സിംഗിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ്

Published

|

Last Updated

ന്യൂഡല്‍ഹി | ഓണ്‍ലൈനില്‍ മദ്യം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ ലക്ഷത്തോളം രൂപ നഷ്ടമായതായി മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരു. ഇദ്ദേഹത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ ഡല്‍ഹി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മദ്യ ഷോപ്പിന്റെ പ്രതിനിധിയാണെന്ന് ഓണ്‍ലൈനില്‍ അവകാശപ്പെട്ടയാള്‍ക്ക് ബാരു പണം അയച്ചുനല്‍കുകയായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് മദ്യം വീട്ടിലെത്തിച്ച് തരുന്ന ഷോപ്പുകളെ തിരഞ്ഞപ്പോഴാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് ബാരു വിളിക്കുകയും ഫോണെടുത്തയാള്‍, മദ്യം എത്തിച്ചുതരുന്നതിന് 24000 രൂപ ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് ബാരു പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്തു. പണം ലഭിച്ച ശേഷം ഫോണില്‍ സംസാരിച്ചയാള്‍ സ്വിച്ച് ഓഫ് ചെയ്തു. തട്ടിപ്പ് മനസ്സിലായ ബാരു, പോലീസിന് പരാതി നല്‍കി. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ അറസ്റ്റിലായത്. ടാക്‌സി ഡ്രൈവറാണ് തട്ടിപ്പ് നടത്തിയത്.

Latest