Connect with us

Gulf

തവാം ആശുപത്രിയും കൊവിഡ് മുക്തം

Published

|

Last Updated

അൽ ഐൻ | അൽ ഐനിലെ തവാം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മുഴുവൻ കൊറോണ രോഗികളും സുഖംപ്രാപിച്ച് ആശുപത്രി വിട്ടതായി അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യവകുപ്പ് ഒരുക്കിയ വ്യാപക പരിശോധനാ സംവിധാനങ്ങളും വിപുലമായ ക്വാറൻറൈൻ കേന്ദ്രങ്ങളും ചികിത്സാ  സൗകര്യങ്ങളുമാണ് രോഗമുക്തിക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. ആശുപത്രി സന്ദർശകർക്ക് മികച്ച ചികിത്സാ സൗകര്യങ്ങളാണ് അൽ തവാം ആശുപത്രിയിൽ ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തുന്നത്.

അബുദാബി എമിറേറ്റിലെ മറ്റുചില ആശുപത്രികളും കോറോണ മുക്തമാണെന്ന് കഴിഞ്ഞ ദിവസം അധികൃതർ പ്രഖ്യാപിച്ചിരുന്നു. അബുദാബി എക്‌സിബിഷൻ സെൻറർ (അഡ്‌നിക്) ഫീൽഡ് ആശുപത്രി, അൽ ശഖ്ബൂത്ത് മെഡിക്കൾ സിറ്റി, മെഡിക് ലിങ്ക് ഗ്രൂപ്പ് ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികൾ സുഖം പ്രാപിച്ചതായാണ് പ്രഖ്യാപിച്ചത്. രാജ്യത്ത് പൊതുവിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരെക്കാൾ രോഗമുക്തരുടെ എണ്ണമാണ് കൂടുതലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest