Connect with us

Gulf

പർവതത്തിൽ അകപ്പെട്ട സ്വദേശിയെ എയർവിംഗ് രക്ഷപ്പെടുത്തി

Published

|

Last Updated

റാസ് അൽ ഖൈമ | വാദി അൽ ഗലീല മലനിരയിൽ ട്രക്കിംഗിനിടെ തളർച്ചയനുഭവപ്പെട്ട മുപ്പതുകാരനായ സ്വദേശിയെ റാസ് അൽ ഖൈമ പോലീസ് വ്യോമ രക്ഷാദൗത്യ സംഘം രക്ഷപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് പർവതാരോഹകന് ശാരീരിക ക്ഷീണം അനുഭവപ്പെട്ടതായി പോലീസിന് വിവരം ലഭിക്കുന്നത്. താപനില കനത്തതിനെ തുടർന്ന് 3,300 അടി ഉയരത്തിൽ വെച്ചാണ് ഇദ്ദേഹത്തിന് ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതെന്ന് എയർ വിംഗ് മേധാവി ക്യാപ്റ്റൻ സഈദ് റാശിദ് അൽ യമാഹി പറഞ്ഞു. സ്ഥലത്തെത്തിയ സംഘം ഇദ്ദേഹത്തെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു.

ഈ മാസം തുടക്കത്തിൽ സമുദ്രനിരപ്പിൽ നിന്ന് 5,000 അടി ഉയരത്തിലുള്ള വീട്ടിൽ താമസിക്കുന്ന സ്വദേശി പൗരനെ റാക് പോലീസ് എയർ വിംഗ് ആശുപത്രിയിലെത്തിച്ചിരുന്നു. കനത്ത നട്ടെല്ല് വേദനയെ തുടർന്ന് വാഹനത്തിൽ ആശുപത്രിയിലെത്താൻ സാധിക്കാത്തതിനെ തുടർന്ന് എയർവിംഗിന്റെ സഹായം തേടുകയായിരുന്നു.