Connect with us

National

കര്‍താര്‍പൂര്‍ ഇടനാഴി തുറക്കാനൊരുങ്ങി പാകിസ്ഥാന്‍

Published

|

Last Updated

ഇസ്ലാമാബാദ്| സിഖ് തീര്‍ഥാടകര്‍ക്കായി കര്‍താര്‍പൂര്‍ ഇടനാഴി തുറക്കാനൊരുങ്ങി പാകിസ്ഥാന്‍. തിങ്കളാഴ്ച തീര്‍ഥാടകര്‍ക്കായി ഇടനാഴി തുറന്ന് കൊടുക്കാനാണ് പാക് സര്‍ക്കാറിന്റെ തീരുമാനം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു കര്‍താര്‍പൂര്‍ ഇടനാഴി.

19ാം നൂറ്റാണ്ടിലെ സിഖ് സാമ്രാജ്യസ്ഥാപകനായ മഹാരാജാ രഞ്ജിത് സിങ്ങിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് തീരുമാനമെടുത്തതെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.

രാജ്യമെമ്പാടും ആരാധാനലയങ്ങള്‍ തുറക്കുമ്പോള്‍ സിഖ് തീര്‍ഥാടകര്‍ക്കായി കര്‍താപൂര്‍ ഇടനാഴി തുറക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് പാകിസ്ഥാന്‍. തിങ്കളാഴ്ച ഇടനാഴി തുറക്കാനുള്ള സന്നദ്ധത ഇന്ത്യയെ അറിയിക്കുന്നതായും ഖുറേഷി പറഞ്ഞു.പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനക്കുമായി ബന്ധിപ്പിക്കുന്ന പാകിസ്ഥാനിലെ കര്‍താർപൂര്‍ സാഹിബ് ഗുരുദ്വാര ഇടനാഴി കഴിഞ്ഞ നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

Latest