National
ഹരിയാനയിലെ ഗുരുഗ്രാമിലെ ഷോപ്പിംഗ് മാളുകൾ അടുത്തയാഴ്ച മുതൽ തുറക്കും

ന്യൂഡൽഹി| മൂന്ന് മാസത്തിന് ശേഷം ഹരിയാനയിലെ ഗുരുഗ്രാമിലെ ഷോപ്പിംഗ് മാളുകൾ അടുത്തയാഴ്ച മുതൽ തുറക്കും. കൊറോണ വൈറസ് വ്യാപനം മൂലം രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗണിന്റെ ഭാഗമായി മൂന്ന് മാസത്തിന് ശേഷമാണ് മാളുകൾ വീണ്ടും തുറക്കുന്നത്. ആതേസമയം, ആരാധനാലയങ്ങൾ ഉൾപ്പെടെ ഗുരുഗ്രാമിലെ മതസ്ഥാപനങ്ങൾ തുറക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ, കൃത്യമായ നിബന്ധനകളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് മുളുകൾ തുറക്കാൻ അനുമതി നൽകുക.
---- facebook comment plugin here -----