Connect with us

International

റൊസാരിയോയിലെ ചെഗുവേരയുടെ ജന്മഗൃഹം വിൽപ്പനക്ക്

Published

|

Last Updated

ബ്യൂണസ് ഐറിസ്| ഇരുപതാം നൂറ്റാണ്ടിലെ ഇടതുപക്ഷ വിപ്ലവനേതാവായ ഏണസ്റ്റോ ചെഗുവേരയുടെ ജന്മഗൃഹം വിൽപ്പനക്ക്. അർജന്റീന നഗരമായ റൊസാരിയോയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. നിലവിലെ ഉടമസ്ഥനായ ഫ്രാൻസിസ്‌കോ ഫഗൂറിയ 2002ലാണ് 2,580 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട് വാങ്ങുന്നത്. ഇത് ഒരു സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദേശ്യലക്ഷ്യം. എന്നാൽ ഇത് സഫലമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എത്ര വിലക്കാണ് വിൽപ്പന നടത്താൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഉർക്വിസക്കും എൻട്രെ റിയോസ് തെരുവുകൾക്കിടയിലുള്ള ഈ വീട് സന്ദർശിക്കാൻ ഇത്രയും വർഷങ്ങൾക്കിടയിൽ നിരവധി സന്ദർശകരെത്തിയിട്ടുണ്ട്.  ഉറുഗ്വെ മുൻ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ഫിഡൽ കാസ്‌ട്രോയുടെ മക്കൾ തുടങ്ങിയവരും ഇവിടം സന്ദർശിച്ചിട്ടുണ്ട്.
1950കളിൽ തെക്കേ അമേരിക്കയിലൂടെ ചെഗുവേര നടത്തിയ മോട്ടോർ സൈക്കിൾ യാത്രകളിൽ ഒപ്പമുണ്ടായിരുന്ന ആൽബർട്ടോ ഗ്രനഡോസാണ് സന്ദർശകരിൽ പ്രമുഖൻ.

1928ൽ സമ്പന്നകുടുംബത്തിൽ ജനിച്ച ചെഗുവേര
സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന് തിരിച്ചറിഞ്ഞ് ഇതിനായി മുന്നിട്ടിറങ്ങുകയായിരുന്നു. ഏർണസ്‌റ്റോ ഗുവേര ഡി ല സെർന എന്ന ഈ പോരാളി എന്നും ചെഗുവേര എന്നോ “ചെ” യെന്നോ മാത്രം അറിയപ്പെട്ടു.

Latest