Connect with us

National

ജമ്മുവിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ട് പാക്കിസ്ഥാൻ

Published

|

Last Updated

ശ്രീനഗർ| കൂടുതൽ തീവ്രവാദികളെ ജമ്മു കശ്മീരിലേക്ക് അയക്കാനും സുരക്ഷാസേനയെ ആക്രമിക്കാനും പാക്കിസ്ഥാൻ പദ്ധതിയിടുന്നതായി പോലീസ് മേധാവി ദിൽബാഗ് സിംഗ്. നൗഷറെ, രജൗരി-പൂഞ്ച്, കുപ്വാര-കേരൺ മേകലകളിലൂടെ കൂടുതൽ ജയ്‌ഷെ ഇ മുഹമ്മദ്, ലക്ഷകർ-ഇ തൊയ്ബ തീവ്രവാദികളെ കശ്മീരിലേക്ക് അയക്കാനാണ് പാക്കിസ്ഥാൻ ശ്രമം. ഇതിനെതിരെ അതിർത്തികളിൽ കൂടുതൽ ജാഗ്രത പുലർത്തി ഏകോപനത്തോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.

സുരക്ഷാസേനക്ക് നേരെ ഉഗ്രശേഷിയുള്ള ബോംബാക്രമണം നടത്താനാണ് തീവ്രവാദികളുടെ പദ്ധതിയെന്നാണ് ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകളിൽ പറയുന്നത്. ഞങ്ങൾ പൂർണസജ്ജരാണ്. സിംഗ് കൂട്ടിച്ചേർത്തു.

---- facebook comment plugin here -----

Latest