Covid19
സി ബി എസ് ഇ പരീക്ഷ: ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

ന്യൂഡൽഹി| അവശേഷിക്കുന്ന 12ാം ക്ലാസ് പരീക്ഷകളുടെ കാര്യത്തിൽ വ്യാഴാഴ്ച അന്തിമ തീരുമാനമെടുക്കുമെന്ന് സി ബി എസ് ഇ സുപ്രീം കോടതിയിൽ. പരീക്ഷകൾ റദ്ദാക്കി ഇന്റേണൽ അസസ്‌മെന്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തണമെന്ന് ഒരു കൂട്ടം രക്ഷിതാക്കൾ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഹരജി വീണ്ടും പരിഗണിക്കും.
സി ബി എസ് ഇ ബോർഡിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അവശേഷിക്കുന്ന പരീക്ഷകൾ ജൂലൈ 1-15 തീയതികളിൽ നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയിൽ ഉടൻ തന്നെ തീരുമാനമെടുക്കുമെന്ന് ബോർഡ് കഴിഞ്ഞ ആഴ്ച കോടതിയെ അറിയിച്ചിരുന്നു.
---- facebook comment plugin here -----