Connect with us

Covid19

ഇന്ത്യയുടെ വന്ദേഭാരത് ദൗത്യത്തിന് അനുമതി നിഷേധിച്ച് അമേരിക്ക

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യ നടത്തുന്ന മൂന്നാമത് വന്ദേഭാരത് ദൗത്യത്തിന് അനുമതി നിഷേധിച്ച് അമേരിക്ക. പണം വാങ്ങിയാണ് ഇന്ത്യ സര്‍വ്വീസ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ അനുമതി നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലേയും യൂറോപ്പിലേയും പല രാജ്യങ്ങളും നേരത്തെ നടത്തിയത് പോലുള്ള ഒരു ഒഴുപ്പിക്കല്‍ നടപടിയല്ല ഇന്ത്യ നടത്തുന്നത്. യാത്രക്കാരില്‍ നിന്ന് പണം വാങ്ങിയുള്ള സാധാരണ സര്‍വ്വീസാണത്. ഇത്തരത്തില്‍ സര്‍വ്വീസിന് അനുമതി നല്‍കാനാകില്ലെന്നും അമേരിക്ക അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

നേരത്തെ വന്ദേഭാരത് ദൗത്യം ആരംഭിച്ചത് മുതല്‍ ഇത്തരത്തിലുള്ള വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഒഴിപ്പിക്കല്‍ ദൗത്യത്തിന് എത്തുന്ന വിമാനങ്ങള്‍ക്ക് പല രാജ്യങ്ങളിലേയും വിമാനത്താവളത്തില്‍ വലിയ ഇളവുകള്‍ നല്‍കാറുണ്ട്. ഇത്തരത്തില്‍ പാര്‍ക്കിംഗ് അടക്കമുള്ള എല്ലാ ഇളവുകളും വാങ്ങി ഇന്ത്യന്‍ വിമാനങ്ങള്‍ യാത്രക്കാരില്‍ നിന്നും സാധാരണ നിലയിലുള്ള ടിക്കറ്റ് നിരക്ക് ഇടാക്കി സര്‍വ്വീസ് നടത്തുന്നതായിരുന്നു വിമര്‍ശനങ്ങള്‍. നേരത്തെ വന്ദേഭാരത് ദൗത്യം തുടങ്ങിയ ശേഷം യു എ ഇ ഇന്ത്യന്‍ വിമാനങ്ങളെ വിലക്കിയിരുന്നു. പിന്നീട് വിമാനത്താവളങ്ങളില്‍ നല്‍കിയ ആനുകൂല്ല്യങ്ങളെല്ലാം അവസാനിപ്പിച്ച് സാധാരണ സര്‍വ്വീസിന് അനുമതി നല്‍കുകയായിരുന്നു.

അതിനിടെ വന്ദേഭാരത് ദൗത്യത്തിന് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച പരിശോധനകള്‍ നടന്നുവരുകയാണെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.

---- facebook comment plugin here -----

Latest