Saudi Arabia
മക്കയിലെ 'സംസം' പുണ്യ ജല വിതരണ കേന്ദ്രം ഉടന്‍ തുറക്കില്ല
		
      																					
              
              
            
ദമാം | കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മക്കയിലെ കിംഗ് അബ്ദുല്ല സംസം വാട്ടര്‍ പ്രൊജക്ടിനു കീഴിലെ മുഴുവന്‍ സെയില്‍സ് ഔട്ട്ലെറ്റുകളും പുതിയ അറിയിപ്പ് ഉണ്ടാവുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കുകയില്ലെന്ന് നാഷണല്‍ വാട്ടര്‍ കമ്പനി അറിയിച്ചു.
നിലവില്‍ ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളായ പാണ്ട, ഹൈപ്പര്‍ പാണ്ട മാര്‍ക്കറ്റുകള്‍, അല്‍-ഒതൈം മാര്‍ക്കറ്റുകള്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സംസം ലഭിക്കുമെന്നും കമ്പനി അറിയിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനം റിപോര്‍ട്ട് ചെയ്തതോടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഫെബ്രുവരി മൂന്നാം വാരത്തില്‍ മക്കയിലെ റീട്ടെയില്‍ വിതരണകേന്ദ്രം താത്കാലികമായി അടച്ചത് .നേരത്തെ ഇരുഹറമുകളിലും പള്ളികള്‍ക്കകത്ത് സ്ഥാപിച്ചിരുന്ന “സംസം” കുടിവെള്ള കണ്ടൈനറുകളും ഒഴിവാക്കിയിരുന്നു
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



