National
ഹൈദരാബാദ് തടാകത്തിൽ യുവതിയുടെ മൃതദേഹം പ്ലാസ്റ്റികിൽ പൊതിഞ്ഞനിലയിൽ

ഹൈദരാബാദ്| നഗരത്തിലെ തടാകത്തിൽ പ്ലാസ്റ്റികിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ചയാണ് സുന്നം ചെറുവ തടാകത്തിൽ 30നും 40നും വയസ്സിനിടയിലുള്ള മൃതദേഹം കണ്ടെത്തിയത്. ശരീരാവയവങ്ങൾ തുണികൊണ്ട് ചേർത്ത് ബന്ധിപ്പിച്ചിട്ടുണ്ട്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയ വിവരം പോലീസിൽ അറിയിച്ചത്. യുവതിയുടെ വലതുകൈയിൽ “s” എന്ന അക്ഷരം പച്ചകുത്തിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം അരംഭിച്ചു.
---- facebook comment plugin here -----