Connect with us

Gulf

ദുബൈയിൽ വിദ്യാലയങ്ങൾ തുറക്കാൻ ഒരുക്കം തുടങ്ങി

Published

|

Last Updated

ദുബൈ | യു എ ഇയിൽ വിദ്യാലയങ്ങൾ തുറക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്തംബറിൽ തന്നെ തുറക്കാൻ പാകത്തിലാണ് ഒരുക്കം. യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്്യാന്റെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ, മാനവ വിഭവശേഷി സമിതി യോഗം ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയെക്കുറിച്ചും സാധ്യതയെക്കുറിച്ചും സമിതി വിശദീകരിച്ചു.

പൊതു-സ്വകാര്യ സർവകലാശാലകളും തുറക്കും. മുൻകരുതൽ നടപടികളനുസരിച്ച് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം പുനരാരംഭിക്കാനുള്ള സാധ്യത സെപ്തംബറിലുണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്റാഹിം അൽ ഹമ്മാദി യോഗത്തിൽ പറഞ്ഞു.
അപ്പോഴേക്കും കൊവിഡ് പ്രഭാവം അവസാനിക്കുമെന്നാണ് കരുതുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷക്കും മുൻഗണന നൽകും.

അധ്യാപകർക്കും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാർക്കും ഏറ്റവും ഉയർന്ന പരിരക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച ആവശ്യങ്ങൾക്കനുസൃതമായി രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഗതാഗത മാർഗങ്ങളെയും അണുവിമുക്തമാക്കുന്നതിനും നടപടികൾ സ്വീകരിക്കും. ജീവനക്കാരെ സഹായിക്കാനുള്ള മന്ത്രാലയത്തിന്റെ താത്പര്യം അൽ ഹമ്മാദി ആവർത്തിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, എൻ സി ഇ എം എ, ലോകാരോഗ്യ സംഘടന, വിദ്യാഭ്യാസ, മാനവ വിഭവശേഷി സമിതി എന്നിവയുടെ നിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Latest