Connect with us

International

അമേരിക്കയിലെ വിസാ നിയന്ത്രണങ്ങൾ രണ്ട് ദിവസത്തിനകം

Published

|

Last Updated

വാഷിങ്ടൺ | കൊവിഡ് മൂലം തകർന്ന തൊഴിൽ മേഖലയിലേക്കുള്ള വിദേശ കടന്നുകയറ്റം നിയന്ത്രിക്കാനും സ്വദേശികൾക്ക് തൊഴിൽ സംരക്ഷണം ഏർപ്പെടുത്താനും അമേരിക്കയിൽ പുതിയ വിസാ നിയന്ത്രണങ്ങൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. നിയന്ത്രണങ്ങളിൽ നിന്ന് വളരെ കുറച്ചു പേർ മാത്രമേ ഒഴിവാക്കപ്പെടൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കുറെയേറെ നാളുകളായി ഇവിടെ വന്ന് വലിയ ബിസിനസുകളിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരുപാട് പേരുണ്ട്. അവരെ ഇവിടെ ആവശ്യവുമാണ്. വളരെ കുറച്ചു ഒഴിവാക്കലുകൾ മാത്രമാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്നും, ഇപ്പോഴുള്ള മാന്ദ്യം കുറച്ചു കാലം കൂടി തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ, നിയന്ത്രണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ അദ്ദേഹം തയ്യാറായില്ല.

അതേസമയം, അമേരിക്കയിലേക്കുള്ള കുടിയേറ്റം കുറക്കുകയെന്ന തന്റെ ദീർഘകാല ലക്ഷ്യം നടപ്പാക്കാൻ ട്രംപ് ഈ അവസരം ഉപയോഗിക്കുമെന്ന് വിമർശകർ അഭിപ്രയപ്പെട്ടു. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അദ്ദേഹത്തിന്റെ ശക്തമായ തുറുപ്പുചീട്ടാണ് ഇത്.

അമേരിക്കയിലേക്കുള്ള വിദേശ തൊഴിലാളികളുടെ ഒഴുക്ക് തടയുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പ്രമുഖ അമേരിക്കൻ കമ്പനികൾ, പ്രത്യേകിച്ച് ടെക് മേഖലയിലുള്ളവർ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിൽ സ്ഥിരതാമസവിസയുള്ളവരിൽ ചിലർക്ക് താത്കാലികമായി നിരോധനം ഏർപ്പെടുത്തിയിരുന്നു.

---- facebook comment plugin here -----

Latest