Connect with us

Kerala

മുന്‍ ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു

Published

|

Last Updated

ചെന്നൈ | മുന്‍ ചലച്ചിത്ര താരം ഉഷാ റാണി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ്. സംസ്‌കാര ചടങ്ങുകള്‍ ചെന്നൈയില്‍ നടക്കും