International
ചൈനീസ് സർക്കാർ "വഞ്ചകനായ അഭിനേതാ"വെന്ന് യു എസ്

വാഷിംഗ്ടൺ| ഇന്ത്യൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാക്കിയ ചൈനീസ് സൈന്യത്തിനെതിരെ വിമർശനവുമായി യു എസ്. ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ “വഞ്ചകനായ നടനെ”ന്നാണ് യു എസ് വിശേഷിപ്പിച്ചത്. നാറ്റോ പോലുള്ള സംഘടനകളിലൂടെ എല്ലാ പുരോഗതിയും കൈവരിച്ച ലോകത്തിന് പകരം പുതിയ മാനദണ്ഡങ്ങളും നിയമങ്ങളും സ്വീകരിച്ച് ബീജിംഗിനെ മുൻനിരയിലെത്തിക്കാനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി (പി എൽ എ) ഇന്ത്യൻ അതിർത്തിയിലെ സംഘർഷസാധ്യത രൂക്ഷമാക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ ദക്ഷിണ ചൈനാ കടലിനെ സൈനികവത്കരിച്ച് കൂടുതൽ പ്രദേശങ്ങളെയും സുപ്രധാന കടൽപ്പാതകളെയും നിയമവിരുദ്ധമായി കൈക്കലാക്കാൻ ശ്രമിക്കുകയുമാണെന്ന് പോംപിയോ കൂട്ടിച്ചേർത്തു.
കിഴക്കൻ ലഡാക്കിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു.