Connect with us

Covid19

നില വഷളായ ഡല്‍ഹി ആരോഗ്യ മന്ത്രിക്ക് പ്ലാസ്മ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ്- 19 ബാധിച്ച് ആരോഗ്യനില വഷളായ ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്‌നിന് പ്ലാസ്മ ചികിത്സ നല്‍കും. മന്ത്രിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദക്ഷിണ ഡല്‍ഹിയില്‍ സാകേതിലുള്ള മാക്‌സ് ആശുപത്രിയിലേക്കാണ് മന്ത്രിയെ മാറ്റിയത്.

അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായും കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് ഡല്‍ഹി രാജീവ് ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ട് ദിവസം മുമ്പാണ് സത്യേന്ദര്‍ ജയിനിന് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ചയാണ് രാജീവ്ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം പരിശോധനാ ഫലം പോസിറ്റീവായ കാര്യവും അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തു.

സത്യേന്ദ്ര ജയിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ആരോഗ്യ വകുപ്പിന്റെ അധിക ചുമതല നല്‍കിയിരുന്നു. സത്യേന്ദ്ര സുഖം പ്രാപിക്കുന്നതു വരെ വകുപ്പുകള്‍ ഇല്ലാതെ മന്ത്രിസഭയില്‍ തുടരുമെന്ന് എഎപി വൃത്തങ്ങള്‍ വ്യക്തമാക്കി.

Latest