Connect with us

Business

റിലയന്‍സ് കട രഹിതമായി; വാക്ക് പാലിച്ചെന്ന് മുകേഷ് അംബാനി

Published

|

Last Updated

ന്യൂഡല്‍ഹി| ജിയോക്ക് ലഭിച്ച നിക്ഷേപങ്ങളും അവകാശ ഓഹരി വില്‍പ്പനയും കമ്പനിയെ അറ്റ കട രഹിതമാക്കിയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.

2021 മാര്‍ച്ച് 31ഓടെ നിശ്ചയിച്ച ലക്ഷ്യം അതിന് മുന്‍പ് തന്നെ നിറവേറ്റാന്‍ കഴിഞ്ഞുവെന്നും റിലയന്‍സ് കടരഹിത കമ്പനിയാക്കി ഓഹരി ഉടമകളോടുള്ള വാഗ്ദാനം നിറവേറ്റിയതില്‍ സന്തുഷ്ടനാണെന്നും അംബാനി പറഞ്ഞു.

ജിയോയയിലെ നിക്ഷേപകരില്‍ നിന്ന് സ്വരൂപിച്ച 115,693 കോടി ഉള്‍പ്പെടെ 58 ദിവസത്തിനുള്ളില്‍ 1,68,818 കോടി രൂപയും അവകാശ ഓഹരിവില്‍പ്പനയില്‍ നിന്ന് 53124.20 കോടി രൂപയും റിലയന്‍സ് സമാഹരിച്ചു.

പെട്രോ റിട്ടെയില്‍ ഓഹരി വില്‍പ്പനക്കൊപ്പം മൊത്ത ഫണ്ട് ശേഖരണം 1.75 ലക്ഷം കോടിയിലധികമാണെന്ന് കമ്പനി പറഞ്ഞു. ഞങ്ങളുടെ ഓഹരിയുടമകളുടെയും മറ്റെല്ലാ പങ്കാളികളുടെയും പ്രതീക്ഷകളെ മറികടന്നാണ് റിലയന്‍സ് അതിവേഗം ലക്ഷ്യം നേടിയതെന്നും അംബാനി പറഞ്ഞു.

Latest