Connect with us

Covid19

ചെന്നൈയിൽ ഇന്ന് മുതൽ 12 ദിവസം സമ്പൂർണ ലോക്ക്ഡൗൺ

Published

|

Last Updated

ചെന്നൈ| ചെന്നൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക് ഡൗൺ. ഈ മാസം 30 വരെ അവശ്യ സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ. കൊവിഡ് വ്യാപനത്തിനെതിരെ കൂടുതൽ ആസൂത്രണം ആവശ്യമാണെന്ന വിദഗ്ധ സമിതിയുടെ അഭിപ്രായം പരിഗണിച്ചാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത. ഇതോടെ മെഡിക്കൽ കമ്മിറ്റി നിർദേശങ്ങൾ അടിസ്ഥാനമാക്കി കർശന ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന ഏക സംസ്ഥാനമായി തമിഴ്‌നാട് മാറി.

അതേസമയം, കമ്മിറ്റി സർക്കാറിനോട് നിർദേശിച്ചത് ചില നിർദിഷ്ട തന്ത്രങ്ങൾ മാത്രമാണെന്നും ലോക്ക്ഡൗൺ അല്ലെന്നും വിദഗ്ധ സമിതി അംഗം വ്യക്തമാക്കി. എന്നാൽ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

സമ്പൂർണ ലോക്ക്ഡൗണിനെ തുടർന്ന് പലചരക്ക് പച്ചക്കറി കടകൾ ഉച്ചക്ക് രണ്ട് മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളു. ഓട്ടോ-ടാക്‌സി സർവീസുകൾ ഉണ്ടാകില്ല. ഹോട്ടലുകളിൽ നിന്ന് പാർസൽ അനുവദിക്കും. എന്നാൽ അടിയന്തര ആവശ്യങ്ങൾക്ക് കേരളത്തിലേക്ക് ഉൾപ്പെടെ പാസ്സ് നൽകുന്നത് തുടരും. വിമാന സർവീസിനും തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു.