Covid19
24 മണിക്കൂറിനിടെ 13586 കൊവിഡ് രോഗികളും 336 മരണവും

ന്യൂഡല്‍ഹി | രാജ്യത്ത് ആദ്യമായി കൊവിഡ് കേസുകള്‍ ഒരു ദിവസം 13000 കടന്നു. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായാണ് ഇത്രയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 336 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഇരട്ടിക്കുന്നു. രാജ്യത്ത് ഇതുവരെ 380532 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുരയും 12573 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 204711 പേര്‍ രോഗമുക്തരായപ്പോള്‍ 163248 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഗുജറാത്തിലും മധ്യപ്രദേശിലും കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുകയാണ്.
മഹാരാഷ്ട്രയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 3752 കേസുകളാണ്. 100 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. ഇതില്‍ ഏറെയും മുംബൈ നഗരത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 120504 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 5751 മരണവുമുണ്ടായി. കല്ല്യാണില്‍ മാത്രം ഇന്നലെ 250 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തമിഴ്‌നാട്ടില്‍ 52334 കേസും 625 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിരവധി പ്രമുഖര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി കെ പി അന്‍പഴകനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതില്‍ പ്രമുഖന്‍. കഴിഞ്ഞ ബുധനാഴ്ചയാണ് അന്‍പഴകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇന്നലെ മാത്രം 2141 കേസും 69 മരണവുമുണ്ടായി. ഡല്‍ഹിയില്‍ ഇന്നലെ 2877 കേസും 65 മരണവുമാണുണ്ടായത്. സംസ്ഥാനത്ത് രോഗബാധ അമ്പതിനായിരത്തിലേക്ക് എത്തുകയാണ്. 49979 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1969 മരണവുമാണ് രാജ്യ തലസ്ഥാനത്തുണ്ടായത്.
ഗുജറാത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 508 കേസും 31 മരണവുമാണ് സംസ്ഥാനത്തെ ആകെ കേസ് 25601ലെത്തി. മരണമാകട്ടെ1591ഉം. ഒരിടവേളക്ക് ശേഷം ഗുജറാത്തിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്നലെ 583 കേസും 30 മരണവും യോഗിയുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 15181ഉും മരണം 465ഉമാണ്. രാജസ്ഥാനില്‍ 323, ബംഗാളില്‍ 518, മധ്യപ്രദേശില്‍ 486 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.