Uae
നാട്ടിലേക്ക് വിമാനയാത്രക്കൊരുങ്ങുന്നവർ അറിയാൻ

1) കയ്യിൽ പേന കരുതുക
2) ഹാൻഡ് ബാഗിൽ എപ്പോൾ വേണമെങ്കിലും എടുക്കാൻ പാകത്തിൽ സാനിറ്റൈസർ കരുതുക, ഗ്ലൗസ്, മാസ്ക് രണ്ടോ മൂന്നോ സെറ്റ് കരുതുക
3) കൈകൾ എവിടെയെങ്കിലും സ്പർശിച്ചാൽ കൈകൾ ഗ്ലൗസ് ഊരാതെ സാനിറ്റൈറസർ ഉപയോഗിച്ച് വൃത്തിയക്കുക (ഊരിയ ഗ്ലൗസ് പിന്നീട് ഉപയോഗിക്കരുത്
4) ശരീരം മുഴുവൻ പൊതിയുന്ന കിറ്റ് വാങ്ങി വിമാനത്തിൽ കയറുന്നതിനു മുൻപ് ധരിക്കാൻ ശ്രമിക്കുക
5) വിമാനത്താവളത്തിൽ വെച്ചോ വിമാനത്തിൽ വച്ചോ മാസ്‌ക് ഊരി മാറ്റിയോ താഴ്ത്തിവെച്ചോ സംസാരിക്കരുത്.
6) കൈകൾ മുഖത്തോ കണ്ണിലോ സ്പർശിക്കാതെ നോക്കണം.
7)വിമാനത്തിലെ ടോയ്്ലെറ്റ് ഉപയോഗിക്കാതിരിക്കുക. നിർബന്ധ ഘട്ടത്തിൽ ഉപയോഗിക്കേണ്ടിവന്നാൽ അകത്ത് കയറുമ്പോഴും പുറത്തിറങ്ങുമ്പോഴും കൈകൾ അണുവിമുക്തമാക്കുക.
8) വിമാനത്തിൽ സീറ്റിന്റെ മുൻവശത്ത് രണ്ട് ഫോമുകൾ കാണാം.അത് വിമാനത്തിൽ വെച്ച് തന്നെ പൂരിപ്പിച്ച് കയ്യിൽ കരുതുക
9) റേഷൻകാർഡ് നമ്പർ, വാർഡ് നമ്പർ, വീട്ടുനമ്പർ എന്നിവ മനസ്സിലാക്കി വെക്കുക
10) മറ്റ് യാത്രക്കാരുമായി അടുത്ത് ഇടപഴകാതിരിക്കുക. സംസാരിക്കാതിരിക്കുക
11) ഭക്ഷണം കഴിച്ച് വീട്ടിൽ നിന്ന് ഇറങ്ങുക. വിമാനത്താവളത്തിൽ നിന്ന് കിട്ടുന്ന ഭക്ഷണ കിറ്റ് വിമാനത്തിൽ കയറുന്നതിനു മുൻപ് കഴിക്കുക. (വിമാനത്തിൽ നിന്ന് ഭക്ഷണം കിട്ടില്ല)
വിമാനത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക
12) സീറ്റിന്റെ മുൻപിൽ നിങ്ങൾക്കായി കരുതി വെച്ച കുപ്പി വെള്ളം നിർബന്ധമാണെങ്കിൽ മാത്രം ഉപയോഗിക്കുക
കയ്യിൽ ഒരു കുപ്പി വെള്ളം കരുതുന്നതാകും നല്ലത്
13) കുട്ടികൾ കൂടെ ഉണ്ടെങ്കിൽ അവരെ ഓടി നടക്കാനോ എവിടെയും സ്പർശിക്കാനോ അനുവദിക്കാതെ കൂടെത്തന്നെ ഇരുത്തുക. അവരെ ബോഡി കവർ, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിപ്പിക്കുക
14) നാട്ടിൽ എയർപോർട്ടിൽ എത്തിയാൽ കയ്യിൽ ഉള്ള ഫോം അവിടെ കൊടുക്കുക. ശാരീരിക പ്രയാസം വല്ലതും ഉണ്ടെങ്കിൽ അറിയിക്കണം.
15)കയ്യിലുള്ള ഫോൺ മറ്റ് യാത്രക്കാർക്ക് വിളിക്കാൻ കൊടുക്കാതിരിക്കുക.
16)ആരോഗ്യ പ്രവർത്തകർ തരുന്ന നിർദേശങ്ങൾ പാലിച്ച് ക്വാറന്റൈനിൽ പ്രവേശിക്കുക.