Connect with us

Uae

കുട്ടികൾക്കും മാളുകൾ സന്ദർശിക്കാം: നിയന്ത്രണം നീക്കി

Published

|

Last Updated

ദുബൈ | 12 വയസ്സിന് താഴെയുള്ള കുട്ടികൾ മാളുകളിൽ സന്ദർശനം നടത്തുന്നതിനുള്ള നിയന്ത്രണം ദുബൈ പ്രതിസന്ധി, ദുരന്തനിവാരണത്തിന്റെ പരമോന്നത സമിതി നീക്കി.

കൊവിഡ് കണക്കിലെടുത്തായിരുന്നു നിയന്ത്രണം ഏർപെടുത്തിയിരുന്നത്. ജൂൺ 18 വ്യാഴാഴ്ച മുതൽ ഷോപ്പിംഗ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള പൊതുഇടങ്ങളിൽ മുൻകരുതൽ സ്വീകരിച്ചു കുട്ടികൾക്കും സന്ദർശനം നടത്താമെന്നു അധികൃതർ വ്യക്തമാക്കി . മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെയുള്ള മുൻകരുതൽ നടപടികൾ പാലിക്കണം. ദുബൈ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച വൈകി പ്രഖ്യാപിച്ച പ്രഖ്യാപനം.

പ്രാദേശിക, ഫെഡറൽ അധികാരികൾ നൽകുന്ന മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ തുടരും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണിത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രവർത്തനം പുനരാരംഭിച്ച മേഖലകളിൽ അനുവദനീയമായ പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായി പ്രത്യേക മുൻകരുതൽ നടപടികൾ തുടരും.