Connect with us

National

സുശാന്തിന്റെ മരണം: സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരടക്കം എട്ട് പേര്‍ക്കെതിരെ കോടതിയില്‍ പരാതി

Published

|

Last Updated

മുസഫര്‍നഗര്‍ | ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവരടക്കം എട്ട് പേര്‍ക്കെതിരെ കോടതിയില്‍ ക്രിമിനല്‍ പരാതി. അഭിഭാഷകനായ സുധീര്‍കുമാര്‍ ഓജയാണ് ബിഹാറിലെ മുസഫര്‍നഗര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

സല്‍മാന്‍ ഖാനും കരണ്‍ ജോഹറും അടക്കം എട്ട് പേര്‍ നടത്തിയ ഗൂഢാലോചനയാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ആദിത്യ ചോപ്ര, സാജിദ് നാദിയാവാല, സഞ്ജയ് ലീലാ ബന്‍സാലി, ഏക്ത കപൂര്‍, സംവിധായകന്‍ ദിനേഷ് എന്നിവരാണ് പരാതിയില്‍ പറയുന്ന മറ്റാളുകള്‍. ഇവര്‍ സുശാന്തിന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് തടസ്സപ്പെടുത്തിയെന്നും സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ചടങ്ങുകള്‍ക്കും സുശാന്തിനെ വിളിച്ചിരുന്നില്ലെന്നും ഇതാണ് സുശാന്തിനെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

നടി കങ്കണ റാവത്തിനെ കേസില്‍ സാക്ഷിയാക്കുമെന്നും സുധീര്‍കുമാര്‍ ഓജ പറഞ്ഞു.

---- facebook comment plugin here -----

Latest